Connect with us

Kerala

സംവിധായകൻ രഞ്ജിത്തിന്റെ ലൈംഗികാതിക്രമ കേസ്: കൃത്യം നടന്ന കാരവൻ പോലീസ് കണ്ടെത്തി

രഞ്ജിത്ത് സംവിധായകനായ ചിത്രത്തിന്റെ ചിത്രീകരണ സ്ഥലത്തുവെച്ച് പീഢന ശ്രമം നടന്നുവെന്നാണ് പരാതി.

Published

|

Last Updated

കൊച്ചി| ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്തിന്റെ കാരവന്‍ പോലീസ് കണ്ടെത്തി. ഫോട്ട് കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന കാരവനാണ് കണ്ടെത്തിയത്. യുവനടിയുടെ പരാതിയില്‍ അന്വേഷണ സംഘം തൊടുപുഴയില്‍നിന്നാണ് കഴിഞ്ഞദിവസം രഞ്ജിത്തിനെ പിടികൂടിയത്.

രഞ്ജിത്ത് സംവിധായകനായ ചിത്രത്തിന്റെ ചിത്രീകരണ സ്ഥലത്തുവെച്ച് പീഢന ശ്രമം നടന്നുവെന്നാണ് പരാതി. തന്നെ കയറിപ്പിടിക്കാന്‍ രഞ്ജിത്ത് ശ്രമിച്ചതോടെ കാരവാനില്‍നിന്നും ഇറങ്ങിയോടിയെന്നും പിന്നീട് സിനിമാ സെറ്റില്‍നിന്ന് പോയിയെന്നും അത് അവിടെയുണ്ടായിരുന്നവര്‍  കണ്ടിട്ടുണ്ടെന്നും നടിയുടെ പരാതിയില്‍ പറയുന്നു.

പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് നടപടികളിലേക്ക് കടന്നതെന്നാണ് വിവരം. നടിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം പോലീസ് രേഖപ്പെടുത്തിയത്.

Latest