Connect with us

Kerala

ആന്റി നാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത

പാലാ രൂപത കെ സി ബി സി മദ്യവിരുദ്ധസമിതി ആണ് സെല്ലുകള്‍ രൂപീകരിക്കുന്നത്. മദ്യ മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാനാണ് സമിതിയെന്നാണ് വിശദീകരണം.

Published

|

Last Updated

കോട്ടയം| നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ ആന്റി നാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത. പാലാ രൂപത കെ സി ബി സി മദ്യവിരുദ്ധസമിതി ആണ് സെല്ലുകള്‍ രൂപീകരിക്കുന്നത്. മദ്യ മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാനാണ് സമിതിയെന്നാണ് വിശദീകരണം. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സമിതി പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ചെറുപ്രായത്തില്‍ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നതായാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു.

 

---- facebook comment plugin here -----

Latest