krail project
കല്ലുകള്‍ പിഴുതാല്‍ വികസനം തടയാനാകില്ല: കോടിയേരി
പ്രതിപക്ഷത്തിന് നശീകരണ ചിന്ത; കേരളത്തെ കലാപഭൂമിയാക്കാന്‍ അവര്‍ ശ്രമിക്കുന്നു
തിരുവനന്തപുരം| കെ റെയില്‍ കല്ലിടല്‍ തടയുന്ന പ്രതിപക്ഷ സമരത്തിനെതിരെ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വികസന പ്രവര്‍ത്തനങ്ങളെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന് നശീകരണ ചിന്തയാണ്. കേരളത്തെ കലാപ ഭൂമിയക്കാനാണ് അവരുടെ ശ്രമം. സര്‍വേക്കല്ല് വാരിക്കൊണ്ടുപോയാല്‍ വികസന പദ്ധതി തടയാനാകില്ലെന്നും കോടിയേരി പറഞ്ഞു.
കല്ലിടല്‍ സ്ഥലത്തുനിന്നും കോണ്‍ഗ്രസുകാര്‍ കല്ല് വാരിക്കൊണ്ടുപോകുന്നു. അവര്‍ക്ക് കല്ല് വേണമെങ്കില്‍ നമ്മുക്ക് എവിടെനിന്നെങ്കിലും ഒപ്പിച്ചുകൊടുക്കാം. ഈ കല്ലുകള്‍ കൊണ്ടുപോകേണ്ട കാര്യമുണ്ടോയെന്നും കോടിയേരി പരിഹസിച്ചു.
---- facebook comment plugin here -----