Connect with us

Business

കൊമാക്കി ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാരേറെ; ഉത്പാദനം വര്‍ധിപ്പിക്കും

കൊമാക്കി പ്രായമായവരെയും ഭിന്നശേഷിക്കാരെയും പരിഗണിച്ചുകൊണ്ട് പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഇലക്ട്രിക് ഇരുചക്ര വാഹന വിപണി ഇപ്പോള്‍ സജീവമാണ്. ഇലക്ട്രിക് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയിരിക്കുകയാണ്. ഡല്‍ഹി ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ കൊമാക്കി വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ചുകൊണ്ട് ആവശ്യം നിറവേറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ അതിവേഗം രാജ്യത്ത് വളര്‍ന്നുവരുന്ന ഒരു സ്റ്റാര്‍ട്ട്പ്പ് കമ്പനി കൂടിയാണ് കൊമാക്കി.

സമീപകാല വില്‍പ്പന വളര്‍ച്ചാ കണക്കുകള്‍ കണക്കിലെടുക്കുമ്പോള്‍, കൊമാക്കിക്ക് എതിരാളികള്‍ക്കെതിരെ അസൂയാവഹമായ വളര്‍ച്ചായാണുള്ളത്. വ്യത്യസ്ത ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന വാഹനങ്ങളുടെ ഒരു നിര തന്നെയുണ്ട് കൊമാക്കിയ്ക്ക്. 2021 ല്‍, കൊമാക്കി ഇതിനകം 21,000 യൂണിറ്റുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡീലര്‍ഷിപ്പ് എണ്ണം 500 ആയി ഉയര്‍ത്താനും കമ്പനിക്ക് സാധിച്ചു. നേരത്തെ 4,000 യൂണിറ്റായിരുന്നു പ്രതിമാസ ഉത്പാദമെങ്കില്‍ ഇപ്പോഴത് 8,500 യൂണിറ്റ് വരെ വര്‍ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

കൊമാക്കി ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നഗരവാസികള്‍ക്കും ബജറ്റ് ഉപഭോക്താക്കള്‍ക്കും ഇടയിലാണ് ജനപ്രിയമാകുന്നത്. ബ്രാന്‍ഡ് ഇതിനകം ഇന്ത്യന്‍ വിപണിയില്‍ നിരവധി ഇരുചക്ര വാഹന മോഡലുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം നിരവധി മോഡലുകളെ കൂടി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ച് ഈ ശ്രേണിയില്‍ മികച്ച ജനപ്രീതി നേടാനും ബ്രാന്‍ഡ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അടുത്തിടെ കൊമാക്കി പ്രായമായവരെയും ഭിന്നശേഷിക്കാരെയും പരിഗണിച്ചുകൊണ്ട് പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. എക്‌സ്ജിടിഎക്‌സ്5 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിആര്‍എല്‍എ ജെല്‍ ബാറ്ററി വേരിയന്റിന് 72,500 രൂപയും ലിഥിയം അയണ്‍ ബാറ്ററി വേരിയന്റിന് 90,500 രൂപയുമായിരിക്കും സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില.

പ്രായമായ ആളുകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് സ്‌കൂട്ടറാണിതെന്നും കൊമാക്കി വ്യക്തമാക്കി. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനായി പിന്‍ ചക്രത്തിനൊപ്പം രണ്ട് വശങ്ങളിലും അധിക ടയറുകള്‍ നല്‍കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. രണ്ട് മോഡലുകള്‍ക്കും പൂര്‍ണ ചാര്‍ജില്‍ 80-90 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 4-5 മണിക്കൂര്‍ സമയം കൊണ്ട് ലിഥിയം അയണ്‍ വേരിയന്റ് ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ 6-8 മണിക്കൂര്‍ വരെ സമയം ആവശ്യമാണ് ജെല്‍ ബാറ്ററി വേരിയന്റ് പൂര്‍ണമായും ചാര്‍ജ് ചെയ്യുന്ന

---- facebook comment plugin here -----

Latest