Connect with us

Kerala

കൂലിയെ ചൊല്ലി തര്‍ക്കം; യാത്രക്കാരനെ വാന്‍ ഡ്രൈവര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പ്രതിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി |  യാത്രക്കൂലിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ വാന്‍ ഡ്രൈവര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഡല്‍ഹി നരൈന വിഹാര്‍ പ്രദേശത്തുണ്ടായ സംഭവത്തില്‍ 35കാരനാണ് കൊല്ലപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞതായും പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

ഡ്രൈവര്‍ രാജീന്ദര്‍ കുമാര്‍ (59), ഭാര്യ കാമിനി മഖിജ , മകന്‍ ലക്ഷ് മഖിജ എന്നിവരാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പ്രതിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് പതിനേഴനായിരുന്നു സംഭവം.യാത്രക്കാരനെ ഇഷ്ടികയും മണ്‍പാത്രവും ഉപയോഗിച്ചു ക്രൂരമായി അടിച്ചുകൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഇഫ്കോ ചൗക്കില്‍ നിന്നാണ് യാത്രക്കാരനെ വാഹനത്തില്‍ കയറ്റിയത്. യാത്രക്കാരന്‍ പറഞ്ഞ കൂലി നല്‍കാന്‍ വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ പ്രകോപിതനായ രാജീന്ദര്‍ വാനിലുണ്ടായിരുന്ന ഇഷ്ടികകളും മണ്‍പാത്രവും ഉപയോഗിച്ചു യാത്രക്കാരനെ ക്രൂരമായി അടിച്ചുകൊലപ്പെടുത്തകയായിരുന്നു.കൊലപാതകശേഷം ഇയാള്‍ ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ഇരുവരും മൃതദേഹം വഴിയരികില്‍ തളളാന്‍ തീരുമാനിച്ചു. വീട്ടിലെത്തിയതിന് പിന്നാലെ കൊല്ലപ്പെട്ടയാളുടെ വസ്ത്രങ്ങളും ചെരുപ്പുകളും കുറ്റകൃത്യത്തിനുപയോഗിച്ച വാനും ഒളിപ്പാക്കാനും ഇവര്‍ സഹായിക്കുകയും ചെയ്തു.

കൊല്ലപ്പെട്ടയാളുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നതായും ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റൂവാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായിച്ചതെന്നും പോലീസ് പറഞ്ഞു.

Content Highlights: A 35-year-old passenger was killed by a van driver in Delhi after a fare dispute. Delhi police arrested driver Rajinder Kumar, his wife, and son for the crime and evidence tampering. The victim was identified through a body tattoo.

---- facebook comment plugin here -----

Latest