Connect with us

AAP

ഡല്‍ഹി മദ്യനയം: എ എ പി നേതാവിനെ ഇ ഡി അറസ്റ്റ് ചെയ്തു

ഇന്ന് രാവിലെ മുതല്‍ സഞ്ജയ് സിംഗിന്റെ ഡല്‍ഹിയിലെ വസതിയിില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി (എ എ പി) നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ മുതല്‍ സഞ്ജയ് സിംഗിന്റെ ഡല്‍ഹിയിലെ വസതിയിില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. ഇതോടെ എ എ പിയുടെ മൂന്നാമത്തെ മുതിര്‍ന്ന നേതാവാണ് അറസ്റ്റിലായിരിക്കുന്നത്.

കേസിലെ ആരോപണവിധേയന്‍ ദിനേശ് അറോറ, സഞ്ജയ് സിംഗിന്റെ പേര് പറഞ്ഞതോടെയാണ് റെയ്ഡ് നടന്നത്. അന്നത്തെ എക്‌സൈസ് മന്ത്രിയായ മനീഷ് സിസോദിയക്ക് തന്നെ പരിചയപ്പെടുത്തിയത് സഞ്ജയ് ആണെന്ന് അറോറ പറഞ്ഞുവെന്നാണ് ഇ ഡി അവകാശപ്പെടു്‌നനത്. റെയ്ഡ് വിവരം അറിഞ്ഞത് മുതല്‍ എ എ പി പ്രവര്‍ത്തകര്‍ വസതിക്ക് മുന്നിലെത്തി ബി ജെ പിക്കും കേന്ദ്രത്തിനുമെതിരെ മുദ്രാവാക്യം മുഴക്കി.

കേസുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രിയും പാര്‍ട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയയെ കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്‌നിനെ കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും അറസ്റ്റ് ചെയ്തിരുന്നു.