Connect with us

Kozhikode

ചരമം: യു കെ ഹുസ്സയിൻ മാസ്റ്റർ

മയ്യിത്ത് നിസ്കാരം രാത്രി 10 ന് കുട്ടമ്പൂർ സുന്നി മസ്ജിദിലും 10.30ന് വീര്യമ്പ്രം ജുമാ മസ്ജിദിലും നടക്കും.

Published

|

Last Updated

നരിക്കുനി | കുട്ടമ്പൂരിലെ പൗരപ്രധാനിയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വവും ആയിരുന്ന ഉണിക്കോരൻകണ്ടി വീട്ടിൽ യു കെ ഹുസൈൻ മാസ്റ്റർ (69) നിര്യാതനായി. ചേളന്നൂർ എ കെ കെ ആർ എച്ച് എസ് എസ് മുൻ അധ്യാപകനായിരുന്നു.

കേരള മുസ്‍ലിം ജമാഅത്ത് നരിക്കുനി സോൺ സെക്രട്ടറി, കൂട്ടമ്പൂർ സുന്നി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്, യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.

ഭാര്യ: പി സി ഖദീജ ഹജ്ജുമ്മ. മക്കൾ: ഷമീർ ( സിറാജ് ദിനപത്രം കോഴിക്കോട്), ഷാനിദ, ഷംന.

മരുമക്കൾ: ഹബീബ് റഹ്മാൻ (കരിഞ്ചോല), ഹാരിസ് (മടവൂർ ), സജിന (വാളന്നൂർ).

മയ്യിത്ത് നിസ്കാരം രാത്രി 10 ന് കുട്ടമ്പൂർ സുന്നി മസ്ജിദിലും 10.30ന് വീര്യമ്പ്രം ജുമാ മസ്ജിദിലും നടക്കും.

Latest