Connect with us

National

നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി; ഹിന്ദുത്വ അനുകൂല യൂട്യൂബ് ചാനലിനെതിരെ കേസ്

ടി.വി വിക്രമ എന്ന കന്നഡ യുട്യൂബ് ചാനലാണ് നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കിയത്.

Published

|

Last Updated

ബെംഗളുരു| സനാതന ധര്‍മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനു പിന്നാലെ, നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി. നടനെതിരെ വധഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുന്നത് കന്നഡ യൂട്യൂബ് ചാനലാണ്. ടി.വി വിക്രമ എന്ന കന്നഡ യുട്യൂബ് ചാനലാണ് നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ പ്രകാശ് രാജ് പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ ബെംഗളുരു അശോക്നഗര്‍ പോലീസ് കേസെടുത്തു.

ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനലാണ് ടി.വി. വിക്രമ. തന്റെ ജീവനും കുടുംബത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ടി.വി വിക്രമ എന്ന യൂട്യൂബ് ചാനല്‍ പോസ്റ്റ് ചെയ്തു എന്നും ചാനല്‍ ഉടമയുടെ പേരില്‍ ഉടന്‍ നടപടിയെടുക്കണമെന്നുമായിരുന്നു നടന്റെ പരാതി.

വധഭീക്ഷണി മുഴക്കുന്ന വീഡിയോ ഇതിനോടകം 90,000ലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഐപിസി സെക്ഷന്‍ 506, 504, 505 (2) എന്നിവ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

 

 

 

Latest