cyber lynching
കെ കെ ശൈലജക്കെതിരെ സൈബര്‍ അതിക്രമം: പേരാമ്പ്ര സ്വദേശിക്കെതിരെയും കേസ്
ഇതോടെ കേസെടുത്തത് മൂന്നാമത്തെ ആള്‍ക്കെതിരെ; എല്ലാവരും ലീഗ് അനുഭാവികള്‍

കോഴിക്കോട് | വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ കെ കെ ശൈലജക്കെതിരെ സൈബര്‍ അതിക്രമം നടത്തിയതിന് ഒരു ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ കൂടി കേസ്. സല്‍മാന്‍ വാളൂര്‍ എന്ന പേരാമ്പ്രയിലെ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
കെ കെ ശൈലജക്കെതിരെ നടന്ന ലൈംഗിക അതിക്രമണത്തിനെതിരെ നടുവണ്ണൂര്‍ സ്വദേശിയായ പ്രവാസികെ എം മിന്‍ഹാജിനെതിരേയും കേസെടുത്തിരുന്നു. നേരത്തെ ന്യൂമാഹി പോലീസ് മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയും കേസെടുത്തിരുന്നു.
ശൈലജക്കെതിരെ മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്. ഇതുവരെ കേസെടുത്തിരിക്കുന്നവരെല്ലാം മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണു വിവരം.