First Gear
പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് സവര്‍ണ ബോധം; രൂക്ഷ വിമര്‍ശവുമായി എ കെ ബാലന്‍
മോദിയെ കെട്ടിപ്പിടിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല
തിരുവനന്തപുരം | രാഹുല്‍ ഗാന്ധിക്ക് സവര്‍ണ്ണ ബോധമാണെന്നും ജാതിബോധം ഉള്ളതുകൊണ്ടാണ് അദ്ദേഹം പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞതെന്നും സിപിഎം നേതാവ് എ കെ ബാലന്‍.
മോദിയെ കെട്ടിപ്പിടിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ പിണറായി വിജയനെ കെട്ടിപ്പിടിക്കുന്നതില്‍ പ്രശ്‌നമാണെന്നും എ കെ ബാലന്‍ വിമര്‍ശിച്ചു.
ഇന്ത്യാ സഖ്യത്തിന്റെ ജൂണ്‍ എട്ടിന് നടന്ന യോഗത്തിലാണ് മുന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാന്‍ തനിക്ക് കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചത്. പിണറായിയുമായി തനിക്ക് വ്യക്തമായ രാഷ്ട്രീയ പോരാട്ടമുണ്ട്. ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും രാഹുല്‍ നിര്‍ണായക യോഗത്തില്‍ പറഞ്ഞിരുന്നു.
Content Highlights: CPM leader AK Balan launched a fierce attack on Rahul Gandhi for his recent remarks regarding Pinarayi Vijayan. Balan alleged that Gandhi’s refusal to hug the Kerala CM reflects an upper-caste mentality. Gandhi had earlier stated he could not embrace Vijayan due to local political realities







