Connect with us

thrikkakkara voting

കള്ളവോട്ടിന് സി പി എമ്മിന്റെ വലിയ സന്നാഹം; വ്യാജ ഐ ഡി കാര്‍ഡ് നിര്‍മിച്ചെന്നും പ്രതിപക്ഷ നേതാവ്

ഇയാളെ ഫോണ്‍ വിളിച്ച് എത്തില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പുവരുത്തിയതിനാല്‍ തടയാന്‍ സാധിച്ചു.

Published

|

Last Updated

കൊച്ചി | തൃക്കാക്കരയില്‍ കള്ള വോട്ട് ചെയ്യാന്‍ വലിയ സന്നാഹമാണ് സി പി എം നടത്തിയതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിനായി സി പി എം വ്യാജ ഐ ഡി കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. പൊന്നുരുന്നിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ വ്യാജ ഐ ഡി കാര്‍ഡുമായാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലുള്ള ആള്‍ക്ക് വേണ്ടിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചത്. ഇയാളെ ഫോണ്‍ വിളിച്ച് എത്തില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പുവരുത്തിയതിനാല്‍ തടയാന്‍ സാധിച്ചു. കള്ളവോട്ട് തടയാന്‍ വലിയ സന്നാഹമൊരുക്കിയതിനാല്‍ ഒരു പരിധി വരെ വിജയിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.