Connect with us

National

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ 63.43 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

തുടര്‍ച്ചയായ അറുപത്തിനാലാം ദിവസവും അമ്പതിനായിരത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് ഇതുവരെ നല്‍കിയ ആകെ കൊവിഡ് വാക്‌സീന്‍ ഡോസുകളുടെ എണ്ണം 63.43 കോടി (63,43,81,358) കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 31,14,696 ഡോസ് വാക്‌സീനുകള്‍ നല്‍കിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്കുപ്രകാരം 63.43 കോടി വാക്‌സീന്‍ നല്‍കി. 68,14,305 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സീന്‍ നല്‍കിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,763 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,19,23,405 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.51 ശതമാനം ആയി. തുടര്‍ച്ചയായ അറുപത്തിനാലാം ദിവസവും അമ്പതിനായിരത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.