Connect with us

Covid India

രാജ്യത്ത് 24 മണിക്കൂറിനിടെ 30,773 പേര്‍ക്ക് കൊവിഡ്; 309മരണം

രാജ്യത്ത് ഇതുവരെ 3,34,48,163 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 30,773 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗബാധയില്‍ 13.7 ശതമാനം കുറവുണ്ടായിട്ടുണ്ട്. 38,945 പേരാണ് 24 മണിക്കൂറിനിടെ രോഗ മുക്തി നേടിയത്. 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 3,34,48,163 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 4,44,838 പേര്‍ മരിച്ചു. 3,26,71,167 പേര്‍ രോഗമുക്തി നേടി. നിലവില്‍ 3,32,158 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കേരളത്തിലാണ്.

രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരും മരണങ്ങളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിലവില്‍ കേരളത്തിലാണ്. ശനിയാഴ്ച 19,325 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത് 3,391 പേര്‍ക്ക് മാത്രം.

 

 

 

Latest