Connect with us

covid

സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയന്ത്രണം, വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ്

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സെക്രട്ടേറിയേറ്റിന്റെ സെന്‍ട്രല്‍ ലൈബ്രറി അടച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. സെക്രട്ടേറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ളയിടങ്ങളിലും കൊവിഡ് വ്യാപിക്കുന്നു എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സെക്രട്ടേറിയേറ്റിന്റെ സെന്‍ട്രല്‍ ലൈബ്രറി അടച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലും കൊവിഡ് വ്യാപനമുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടേറിയേറ്റിന്റെ മൂന്നാം നിലയില്‍ ഉള്ള ജീവനക്കാര്‍ ജോലിക്കെത്തേണ്ടെന്ന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും കൊവിഡ് വ്യാപനമുണ്ട്. കെ എസ് ആര്‍ ടി സി ജീവനക്കാരിലും കൊവിഡ് വ്യാപിക്കുന്നു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം മേഖലയില്‍ മുന്നൂറിലേറെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി.

അതേസമയം, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും കൊവിഡ് ബാധയാണെന്ന് സ്ഥിരീകരണം. മന്ത്രിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest