Connect with us

Covid Kerala

സംസ്ഥാനത്ത് ഇന്ന് 2415 പേര്‍ക്ക് കൊവിഡ്

കൂടുതല്‍ കേസുകള്‍ എറണാകുളത്ത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 2415 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. അഞ്ച് പേര്‍ കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ടു. എറണാകുളത്ത് തന്നെയാണ് ഇന്നും കൂടുതല്‍ കേസ്. ഇവിടെ 796 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 368 പേര്‍ക്കും കോട്ടയത്ത് 260 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് മൊത്തമായും കേസുകള്‍ വര്‍ധിക്കുകയാണ്. കേരളവും മഹാരാഷ്ട്രയുമടക്കം നാല് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കേസുകള്‍. ഇന്ന് ഏഴായിരത്തിലധികം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഈ ആഴ്ചയോടെ പ്രതിദിന കേസുകള്‍ 10,000 കടക്കുമെന്നാണ് മുന്നറിയിപ്പ്.

 

 

Latest