Connect with us

Kerala

അര്‍ഹതപ്പെട്ട രാജ്യം നല്‍കണം; ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി സി പി എം

ഒക്ടോബര്‍ 20 വരെ ഏരിയാ തലങ്ങളില്‍ ഒത്തുചേരല്‍ സംഘടിപ്പിക്കും.

Published

|

Last Updated

തിരുവനന്തപുരം | ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി സി പി എം. സമാധാനം പുനസ്ഥാപിച്ച് ഫലസ്തീന് അര്‍ഹതപ്പെട്ട രാജ്യം നല്‍കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. ഒക്ടോബര്‍ 20 വരെ ഏരിയാ തലങ്ങളില്‍ ഒത്തുചേരല്‍ സംഘടിപ്പിക്കാന്‍ സി പി എം തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഗസ്സയിലെയും ഇസ്‌റാഈലിലെയും കൂട്ടക്കുരുതി അവസാനിപ്പിക്കണം. ഹമാസ് നടത്തിയ അക്രമവും പ്രശ്‌ന പരിഹാരത്തിന് ഉപകരിക്കില്ല. ഹമാസ് ഭീകര പ്രസ്ഥാനമാണോ എന്നത് വര്‍ഗപരമായി വിലയിരുത്താനാകില്ല. ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമായി കുറ്റപ്പെടുത്തുന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

യുദ്ധം പരിഹാരമല്ല. രണ്ട് മേഖലകളിലും സമാധാനം സ്ഥാപിക്കണമെന്നും സി പി എം സെക്രട്ടറി ആവശ്യപ്പെട്ടു.

 

 

Latest