Connect with us

National

വിവാദ പരാമര്‍ശം; മന്ത്രി പൊന്മുടിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

വിഷലിപ്തമായ പരാമര്‍ശമാണ് പൊന്‍മുടിയുടേതെന്ന് ഹൈക്കോടതി. വിഷയത്തില്‍ പോലീസ് കേസെടുക്കാതിരുന്നതിനെ കോടതി വിമര്‍ശിച്ചു.

Published

|

Last Updated

ചെന്നൈ | വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രി കെ പൊന്‍മുടിക്ക് എതിരെ സ്വമേധയാ കേസെടുക്കാന്‍ പോലീസിനോട് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സ്ത്രീകളെയും ഹൈന്ദവ ദൈവങ്ങളെയും കുറിച്ച് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് കോടതി ഈ ഉത്തരവിട്ടത്. വിഷലിപ്തമായ പരാമര്‍ശമാണ് പൊന്‍മുടിയുടേതെന്ന് ഹൈക്കോടതി പറഞ്ഞു.

വിഷയത്തില്‍ പോലീസ് കേസെടുക്കാതിരുന്നതിനെ കോടതി വിമര്‍ശിച്ചു. ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രസ്താവന.

പരാമര്‍ശം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതോടെ പൊന്‍മുടിയെ ഡി എം കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. പൊന്മുടിയുടെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടിയിലെ സ്ത്രീകളുടെ സംഘടന രംഗത്തു വരികയും ഇത്തരം പരാമര്‍ശങ്ങള്‍ മന്ത്രിമാര്‍ നടത്തരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

 

Latest