Connect with us

Kerala

ആര്യാടന്‍ ഷൗക്കത്തിനെ പോലുള്ള കോണ്‍ഗ്രസുകാരെ കോഴിക്കോട്ടെ റാലിക്ക് ക്ഷണിക്കും; ലീഗിനും പങ്കെടുക്കാം : എം വി ഗോവിന്ദന്‍

അഴകൊഴമ്പന്‍ നിലപാടുള്ള കോണ്‍ഗ്രസിനെ സിവില്‍ കോഡ് വിഷയത്തിലും സഹകരിപ്പിച്ചിരുന്നില്ല. അതേ  നിലപാട് തന്നെയാണ് ഇന്നും സിപിഎമ്മിനുള്ളത്.

Published

|

Last Updated

തിരുവനന്തപുരം  | സി പി എം ഈ മാസം 11ന് കോഴിക്കോട് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. റാലിയില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പങ്കെടുക്കാമെന്നും  റാലി വിഭാവനം ചെയ്തത് വിശാല അര്‍ത്ഥത്തിലാണെന്നും എംവി ഗോവിന്ദന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഫലസ്തീന്‍ വിഷയത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോണ്‍ഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കും.

ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ലെന്നും  അതാണ് കോണ്‍ഗ്രസ് നിലപാടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു .അഴകൊഴമ്പന്‍ നിലപാടുള്ള കോണ്‍ഗ്രസിനെ സിവില്‍ കോഡ് വിഷയത്തിലും സഹകരിപ്പിച്ചിരുന്നില്ല. അതേ  നിലപാട് തന്നെയാണ് ഇന്നും സിപിഎമ്മിനുള്ളത്. അവസരവാദ നിലപാട് സിപിഎമ്മിന് ഇല്ല. മുസ്ലിം ലീഗിന് റാലിയില്‍ പങ്കെടുക്കാതിരിക്കാനുള്ളത് സാങ്കേതികപരമായ കാരണമാണ്. ഹിന്ദുത്വ അജണ്ടക്ക് എതിരായി ചിന്തിക്കുന്നവരെ എല്ലാം സിവില്‍ കോഡ് പ്രക്ഷോഭത്തിന് വിളിച്ചിരുന്നു. ഇ ടിയുടെ പ്രസ്താവനക്ക് പിന്നാലെ ലീഗിനെ റാലിക്ക് ക്ഷണിക്കുന്നതില്‍ സിപിഎമ്മിന് ഒരു പ്രയാസവും ഇല്ലായിരുന്നു. ലീഗ് ഇപ്പോഴും പറയുന്നത് സാങ്കേതിക കാരണം മാത്രമാണെന്നാണ്. എന്നാല്‍ ആ സാങ്കേതിക കാരണം കോണ്‍ഗ്രസിന്റെ വിലക്കാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

Latest