Connect with us

Kerala

'തരൂരിന്റെ വലിപ്പം മനസിലാകാത്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്'; തരൂരിനെ എന്‍ സി പിയിലേക്ക് ക്ഷണിച്ച് പി സി ചാക്കോ

കോണ്‍ഗ്രസിലാണെങ്കിലും അല്ലെങ്കിലും തരൂരായിരിക്കും തിരുവനന്തപുരം എംപിയെന്നും പി സി ചാക്കോ

Published

|

Last Updated

തിരുവനന്തപുരം |  ജില്ലാ പര്യടന വിവാദങ്ങള്‍ക്കിടെ ശശി തരൂരിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. തരൂരിന് ഏത് സമയവും എന്‍സിപിയിലേക്ക് വരാമെന്ന് പി സി ചാക്കോ മാധ്യമങ്ങളോട് പ്രതികരിച്ചു. ശശി തരൂരിന്റെ കഴിവുകളെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റെ വലിപ്പം മനസിലാക്കാത്ത ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ശശി തരൂരിന് നല്‍കാമായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു

വികസന കാര്യത്തില്‍ തരൂര്‍ രാഷ്ട്രീയം കാണിക്കാറില്ല. മറ്റ് നേതാക്കള്‍ അഴകൊഴമ്പന്‍ നിലപാടെടുക്കുമ്പോള്‍ തരൂരിന്റെത് വ്യക്തതയുള്ള നിലപാടാണ്. കോണ്‍ഗ്രസിലാണെങ്കിലും അല്ലെങ്കിലും തരൂരായിരിക്കും തിരുവനന്തപുരം എംപിയെന്നും പി സി ചാക്കോ പ്രതികരിച്ചു.

അതേസമയം ഡിസിസികളെ അറിയിക്കാതെ സന്ദര്‍ശനം നടത്തുന്നു എന്ന വിവാദങ്ങള്‍ക്കിടെ തരൂര്‍ ഇന്ന് പത്തനംതിട്ടയില്‍ എത്തി. പന്തളം, അടൂര്‍ എന്നിവിടങ്ങളിലാണ് ശശി തരൂര്‍ സന്ദര്‍ശനം നടത്തിയത്. . തരൂര്‍ പങ്കെടുക്കുന്ന പരിപാടികള്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബഹിഷ്‌കരിച്ചു.

 

---- facebook comment plugin here -----

Latest