Connect with us

National

മഹാരാഷ്ട്രയില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

രണ്ടുപൊലീസുകാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Published

|

Last Updated

അകോല| മഹാരാഷ്ട്രയിലെ അകോലയില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി സംഘര്‍ഷം. തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപൊലീസുകാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്നലെ രാത്രി 11.30 ഓടെയാണ സംഭവം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 26 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി അകോല ഓള്‍ഡ് സിറ്റി പൊലീസ് അറിയിച്ചു.

ഇരുവിഭാഗങ്ങളും തമ്മില്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയും പരസ്പരം കല്ലെറിയുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) മോണിക്ക റൗട്ട് പറഞ്ഞു.

 

 

 

Latest