Connect with us

National

മാര്‍ത്താണ്ഡത്ത് ഹോട്ടല്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

തെങ്കാശി സ്വദേശി ഗണേശനാണ് രാധാകൃഷ്ണനെ കുത്തിയത്

Published

|

Last Updated

തിരുവനന്തപുരം  \ കന്യാകുമാരി മാര്‍ത്താണ്ഡത്ത് ഹോട്ടല്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടാണ് സംഭവം. ആലംകുളം സ്വദേശിയായ രാധാകൃഷ്ണനാണ് കുത്തേറ്റ് മരിച്ചത്.

തെങ്കാശി സ്വദേശി ഗണേശനാണ് രാധാകൃഷ്ണനെ കുത്തിയത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഗണേശനെ തമിഴ്‌നാട് പോലീസിന്റെ പ്രത്യേക സംഘം പിടികൂടി.

Latest