Connect with us

National

മണിപ്പൂരില്‍ പോളിങ് ബൂത്തില്‍ സംഘര്‍ഷം ; പോളിങ് മെഷീനുകള്‍ അക്രമകാരികള്‍ തകര്‍ത്തു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മണിപ്പൂരില്‍ പോളിംങ് ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമം. അക്രമികള്‍ പോളിങ് മെഷീനുകള്‍ തകര്‍ത്തു. പോളിങ് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഇംഫാല്‍ ഈസ്റ്റില്‍ അക്രമകാരികള്‍ പോളിങ് ബൂത്ത് പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. അക്രമികളെ തുരത്താന്‍ പോലീസ് വെടിയുതിര്‍ത്തു.

ആയുധ ധാരികളാണ് പോളിങ് ബൂത്ത് പിടിച്ചെടുക്കാനായി എത്തിയത്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഇവിടെ വോട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അക്രമികളെ പിടികൂടാനായില്ലെന്നും അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു. മണിപ്പൂരില്‍ രണ്ട് ലോക്‌സഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ മണിപ്പൂരില്‍ വിന്യസിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----