Connect with us

CALICUT UNIVERSITY CONFLICT

കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്‌

മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും ഒരു പരീക്ഷ ഭവന്‍ ജീവനക്കാരനുമാണ് പരുക്കേറ്റത്

Published

|

Last Updated

കോഴിക്കോട് കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ പ്രവര്‍ത്തകരും പരീക്ഷാ ഭവന്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. നാല് പേര്‍ക്ക് പരുക്ക്. പരീക്ഷ ഭവന്‍ ജീവനകനായ ഷിബു, എസ് എഫ് ഐ പ്രവര്‍ത്തകരായ അമല്‍, ബിന്‍ദേവ്, ശ്രീലേഷ് എന്നിവര്‍ക്കാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റത്.
മൂന്ന് വിദ്യാര്‍ഥി നേതാക്കളെ പരീക്ഷാ ഭവനില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി എസ് എഫ് ഐ നേതാക്കള്‍ പറയുന്നു. മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പരീക്ഷാ ഭവനില്‍ എത്തിയതായിരുന്നു വിദ്യാര്‍ഥികളെന്നും എസ് എഫ് ഐ അറിയിച്ചു.

എന്നാല്‍ നിലവില്‍ കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു വിദ്യാര്‍ഥിക്ക് മാത്രമേ അകത്തേക്ക് പ്രവേശിക്കാനാകു, ഇത് വിദ്യാര്‍ഥികളെ അറിയിച്ചു അത് ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. ജോലി ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥന് മേല്‍ തട്ടി കയറുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നെന്ന് പരീക്ഷ ഭവന്‍ അറിയിച്ചു.

 

Latest