Connect with us

Kerala

വ്യവസായിയില്‍ നിന്നും ഉപഹാരം വാങ്ങി; പോലീസ് ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്ക് പരാതി

ഉപഹാരം സ്വീകരിച്ചത്‌പോലീസ് ആക്ടിന്റെ ലംഘനമെന്നും, നടപടി വേണമെന്നും പരാതിയില്‍ പറയുന്നു

Published

|

Last Updated

കണ്ണൂര്‍ |  കണ്ണൂര്‍ വ്യവസായിയില്‍ നിന്നും ഉപഹാരം വാങ്ങിയതില്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. വ്ളോഗറായ വ്യവസായിയുടെ സ്ഥാപനത്തിലെത്തി ഉദ്യോഗസ്ഥന്‍ഉപഹാരം കൈപറ്റിയെന്നാണ് പരാതി. ഉപഹാരം കൈപ്പറ്റുന്ന ദൃശ്യങ്ങള്‍ വ്യവസായി തന്നെ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് പരാതി

ഉപഹാരം സ്വീകരിച്ചത്‌പോലീസ് ആക്ടിന്റെ ലംഘനമെന്നും, നടപടി വേണമെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ എസ്എച്ച്ഒക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. പിറന്നാള്‍ ദിനത്തില്‍ സമ്മാനം എന്ന നിലയിലാണ് ഉപഹാരം നല്‍കിയത്.

Latest