Connect with us

Kerala

ബി ആർ എം ഷെഫീർ അടിച്ചെന്ന് യുവതിയുടെ പരാതി; പോലീസ് കേസെടുത്തു

ഷെഫീറിൻ്റെ പരാതിയിൽ ജീവനക്കാരിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി സെക്രട്ടറിയും കോൺഗ്രസിൻ്റെ ചാനൽ മുഖവുമായ ബി ആർ എം ഷെഫീറിനെതിരെ ഓഫീസ് ജീവനക്കാരിയുടെ പരാതി. തുടർന്ന് നെടുമങ്ങാട് പോലീസ് കേസെടുത്തു. ഷെഫീറിൻ്റെ പരാതിയിൽ ജീവനക്കാരിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഷെഫീറിൻറെ ബി ആര്‍ എം ചേംബേഴ്‌സ് എന്ന അഭിഭാഷക ഓഫീസിലെ ക്ലർക്കായിരുന്ന വനിതയാണ്, ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് പോലീസിൽ പരാതിപ്പെട്ടത്. താൻ അറിയാതെ ക്ലാർക്ക് വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നുമാണ് ഷെഫീറിൻ്റെ പരാതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കലയിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്നു ഷെഫീർ.

Latest