Connect with us

Ongoing News

കോമണ്‍വെല്‍ത്ത് ബാഡ്മിന്റണ്‍: സിന്ധുവിന് സ്വര്‍ണം, മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

ഫൈനലില്‍ കനേഡിയന്‍ താരത്തെ തോല്‍പ്പിച്ചു.

Published

|

Last Updated

ബെര്‍മിങ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ലോക ഏഴാം നമ്പര്‍ താരമായ സിന്ധു ഫൈനലില്‍ 13ാം റാങ്കുകാരിയായ കനേഡിയന്‍ താരം മിഷെലി ലിയെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വിജയം. സ്‌കോര്‍: 21-15, 21-13.

കാലിലെ പരുക്ക് അവഗണിച്ച് പോരാടിയാണ് സിന്ധു സ്വര്‍ണം കൊയ്തത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിന്റെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടമാണിത്. ഇതോടെ 19 സ്വര്‍ണവുമായി മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. ഇതുവരെ ആകെ 56 മെഡലുകളാണ് സ്വന്തമാക്കിയത്. ഇന്ന് ഇന്ത്യക്കായി നാല് ഇനങ്ങളിലെ ഫൈനലുകള്‍ കാത്തിരിക്കുന്നുണ്ട്.

Latest