Connect with us

Kerala

സി എം ആര്‍ എല്‍-എക്സാലോജിക് കേസ്‌: വീണ ടി വീണ്ടും ഇ ഡി മുമ്പാകെ ഹാജരാവണം

ജൂണ്‍ 29ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് വീണക്ക് ഇ ഡി സമന്‍സയച്ചു. ഇ ഡിയുടെ കൊച്ചി ഓഫീസിലാണ് ഹാജരാകേണ്ടത്.

Published

|

Last Updated

തിരുവനന്തപുരം | സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മുമ്പാകെ ഹാജരാവണം. ജൂണ്‍ 29ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് വീണക്ക് ഇ ഡി സമന്‍സയച്ചു. ഇ ഡിയുടെ കൊച്ചി ഓഫീസിലാണ് ഹാജരാകേണ്ടത്.

ആദ്യഘട്ടത്തില്‍ ഇ ഡി മുമ്പാകെ ഹാജരായപ്പോള്‍ ഒമ്പത് മണിക്കൂറോളമാണ് വീണ ചോദ്യം ചെയ്യലിന് വിധേയയായത്. ഇതിനു പിന്നാലെ എച്ച് ഡി എഫ് സി ബേങ്കിലെ വീണയുടെ ലോക്കര്‍ പരിശോധിക്കുകയും ചെയ്തിരുന്നു. പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട രേഖകളോ വസ്തുക്കളോ ലഭിച്ചിട്ടില്ലെന്നാണ് സൂചന.

കേസില്‍ സി എം ആര്‍ എല്‍ എം ഡി. ശരണ്‍ എസ് കര്‍ത്തയെയും ജയ എസ് കര്‍ത്തയെയും ഷിബി എസ് കര്‍ത്തയെയും ഇ ഡി കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.

Content Highlights:
The Enforcement Directorate has issued a fresh summons to Veena T in connection with the CMRL Exalogic case. She has been directed to appear before the central agency for further questioning regarding financial transactions. This move intensifies the ongoing investigation into the controversy.

Latest