Connect with us

Kozhikode

സി എം വലിയുല്ലാഹി ആണ്ട് നേര്‍ച്ചക്ക് വെള്ളിയാഴ്ച തുടക്കമാകും

വൈകിട്ട് അഞ്ചിന് കാരക്കാട് സയ്യിദ് മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ മഖാം സിയാറത്ത് നടക്കും. ശേഷം അവേലത്ത് സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ പതാക ഉയര്‍ത്തും.

Published

|

Last Updated

മടവൂര്‍ | ഖുതുബുല്‍ആലം സി എം വലിയുല്ലാഹിയുടെ 34ാം ആണ്ട് നേര്‍ച്ച ആത്മീയ സമ്മേളനത്തിന് മടവൂര്‍ സി എം സെന്ററില്‍ വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് അഞ്ചിന് കാരക്കാട് സയ്യിദ് മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ മഖാം സിയാറത്ത് നടക്കും. ശേഷം അവേലത്ത് സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രഭാഷണം നടത്തും. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ലുഖ്മാനുല്‍ ഹകീം സഖാഫി മുഖ്യപ്രഭാഷണം നടത്തും.

ശനിയാഴ്ച വൈകിട്ട് ഏഴിന് നടക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ കെ വി കെ തങ്ങള്‍ ഫറോക്ക് പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും. സയ്യിദ് അവേലത്ത് അബ്ദുല്ലത്വീഫ് അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വൈലത്തൂര്‍ ഉദ്ഘാടനം ചെയ്യും. മദനീയം അബ്ദുല്ലത്വീഫ് സഖാഫി പ്രഭാഷണം നടത്തും.

ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന മുഹിബ്ബ് സംഗമം കുറ്റിക്കാട്ടൂര്‍ അബ്ദുല്ലത്വീഫ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഹാഫിള് മുഹമ്മദ് അബൂബക്കര്‍ സഖാഫി പന്നൂര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് സമാപന ദിക്ര്‍ ദുആ ആത്മീയ സമ്മേളനത്തില്‍ വയനാട് പി ഹസന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി മുഖ്യപ്രഭാഷണവും ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി സന്ദേശ പ്രഭാഷണവും നടത്തും.

വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് മുഹ്സിന്‍ തങ്ങള്‍ അവേലം, സയ്യിദ് മുല്ലക്കോയ തങ്ങള്‍ പെരുമണ്ണ, സയ്യിദ് സകരിയ്യല്‍ ജീലാനി വൈലത്തൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, യു കെ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍, മുഹമ്മദ് ബാഖവി എരുമക്കൊല്ലി, സി എം ഇബ്‌റാഹീം, ഡോ. അബൂബക്കര്‍ കാടാമ്പുഴ, ഹമീജാന്‍ ലത്വീഫി ചാവക്കാട് പ്രസംഗിക്കും. സമാപന ദിക്ര്‍ ദുആ ആത്മീയ സമ്മേളനത്തിന് നൂറുസ്സാദാത്ത് സയ്യിദ് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും.