Connect with us

International

കാലാവസ്ഥ വ്യതിയാനം; 50 വര്‍ഷത്തിനിടയില്‍ രണ്ട് മില്യണ്‍ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന പ്രളയം, ഉഷ്ണതരംഗം എന്നീ പ്രകൃതി ദുരന്തങ്ങളിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്.

Published

|

Last Updated

ജനീവ| കാലാവസ്ഥ വ്യതിയാനത്താല്‍ കഴിഞ്ഞ 50 വര്‍ഷങ്ങളിലായി രണ്ട് മില്ല്യണിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സി റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന പ്രളയം, ഉഷ്ണതരംഗം എന്നീ പ്രകൃതി ദുരന്തങ്ങളിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ദുരന്തങ്ങളുടെ എണ്ണം 5 മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയത്ത് ഏകദേശം 3.64 ത്രില്യണ്‍ ഡോളറുകളുടെ നഷ്ടവും രാജ്യത്ത് ഉണ്ടായതായി അറിയിച്ചിട്ടുണ്ട്. വേള്‍ഡ് മിറ്റിയോറോലോജിക്കല്‍ ഓര്‍ഗനൈസഷന്‍ ആണ് പഠനത്തിലൂടെ ഇത് കണ്ടെത്തിയത്.

1979 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ആകെ 11000 പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എത്യോപ്യയില്‍ 1983 ല്‍ ഉണ്ടായ കൊടും വരള്‍ച്ചയില്‍ മരണപ്പെട്ടത് 300,000 ആളുകളാണ്. 2005 ല്‍ ഉണ്ടായ കത്രീന ചുഴലിക്കാറ്റില്‍ 163.61 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ആഗോളതാപനം ഉയരുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ 5 മടങ്ങോളം കൂടിയിട്ടുണ്ടെന്ന് ഏജന്‍സി അറിയിച്ചു.

 

Latest