Connect with us

Pathanamthitta

അടൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിനുള്ളിലെ സംഘര്‍ഷം; മൂന്നുപേര്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Published

|

Last Updated

അടൂര്‍ |  കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പുതുശ്ശേരിഭാഗം വയല കപ്രയ്യത്ത് വീട്ടില്‍ ബെജിന്‍ (26), പന്നിവിഴ ആനന്ദപ്പള്ളി കൈമല പുത്തന്‍വീട്ടില്‍ അഖില്‍ (22), അടൂര്‍ മലമേക്കര കടയ്ക്കല്‍ തെക്കേതില്‍ വീട്ടില്‍ വിഷ്ണു (23) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏറത്ത് മഹര്‍ഷിക്കാവ് മഹേഷ് ഭവനത്തില്‍ മഹേഷ് (36) നാണ് മര്‍ദ്ദനത്തില്‍ തലയ്ക്ക് പരുക്കേറ്റത്.

വ്യാഴാഴ്ച രാത്രി എട്ടിന് അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുള്ളില്‍ വെച്ചാണ് സംഭവമുണ്ടായത്. ബെജിന്‍ മഹേഷിനെ തന്റെകൂടെ ബസില്‍ വരാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ മഹേഷ് കൂടെ ചെല്ലാന്‍ തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ ബെജിന്‍ പാറക്കല്ല് ഉപയോഗിച്ച് മഹേഷിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അഖിലും വിഷ്ണുവും ബെജിന് ഒപ്പം ചേര്‍ന്ന് മഹേഷിനെ മര്‍ദ്ദിക്കുകയായിരുന്നു. അടൂര്‍ എസ് എച്ച് ഒ ആര്‍ രാജീവ്, എസ് ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു