Connect with us

Kerala

പാര്‍ക്കിങ്ങിനെച്ചൊല്ലി പോലീസും യുവാവും തമ്മില്‍ മല്‍പ്പിടുത്തം

മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണു സംഭവം.

Published

|

Last Updated

മലപ്പുറം | വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി പോലീസും ഓട്ടോതൊഴിലാളിയായ യുവാവും തമ്മില്‍ മല്‍പ്പിടുത്തം. പുളിക്കല്‍ സ്വദേശി നൗഫല്‍ (30) കൊണ്ടോട്ടി സ്‌റ്റേഷനിലെ സിപിഒ സ്വദഖതുള്ള എന്നിവര്‍ തമ്മിലാണ് മല്‍പ്പിടുത്തം ഉണ്ടായത്. നൗഫല്‍ ഓട്ടോ റിവേഴ്‌സ് എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചെറിയ തര്‍ക്കത്തില്‍ ആരംഭിച്ച പ്രശ്‌നം പിന്നീട് വലിയ സംഘര്‍ഷത്തിനിടയാകുകയായിരുന്നു. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച നൗഫല്‍ അതിന് വഴങ്ങാതെ വന്നതോടെയാണ് മല്‍പ്പിടിത്തം ഉണ്ടാത്. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണു സംഭവം.

സംഭവത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി നൗഫലിന്റെ കുടുംബവും രംഗത്തെത്തി. നടുറോഡില്‍ ഇരുവരും തമ്മിലുണ്ടായ മല്‍പ്പിടുത്തത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Latest