Connect with us

Saudi Arabia

ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഐ ഡി കാര്‍ഡുമായി ബഹ്റൈനിലേക്ക് പ്രവേശിക്കാം

നേരത്തെ അംഗ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്റൈനില്‍ പ്രവേശിക്കുന്നതിന് അതാത് രാജ്യങ്ങളിലെ പാസ്പ്പോര്‍ട്ടുകള്‍ നിര്‍ബന്ധമാക്കിയിരുന്നു

Published

|

Last Updated

മനാമ | ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖയുമായി ബഹ്റൈനിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് ബഹ്റൈന്‍ ദേശീയത, പാസ്പോര്‍ട്ട്, റെസിഡന്‍സ് അഫയേഴ്സ് (എന്‍പിആര്‍എ) അറിയിച്ചു
.നേരത്തെ അംഗ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബഹ്റൈനില്‍ പ്രവേശിക്കുന്നതിന് അതാത് രാജ്യങ്ങളിലെ പാസ്പ്പോര്‍ട്ടുകള്‍ നിര്‍ബന്ധമാക്കിയിരുന്നു

അംഗ രാജ്യങ്ങളുമായി നിലവിലുള്ള ശക്തമായ ബന്ധങ്ങല്‍ കൂടുതല്‍ ദൃഢമാക്കാനും ,പൗരന്‍മാരുടെ യാത്രാ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും, താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും ഭാഗമായി
ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അംഗ രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിനായി തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്ന നടപടിക്രമം പുനരാരംഭിക്കാനുള്ള ജിസിസി രാജ്യങ്ങളുടെ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നടപടി

 

Latest