Connect with us

Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ വിവാഹ ചടങ്ങില്‍ കോണ്‍ഗ്രസ്സ് നേതാവ്; വിവാദം

കേസിലെ 13-ാം പ്രതി ബാലകൃഷ്ണന്റെ മകന്‍ ഡോ. ആനന്ദ് കൃഷ്ണന്റെ വിവാഹച്ചടങ്ങിലാണ് പെരിയ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ പങ്കെടുത്തത്.

Published

|

Last Updated

കാസര്‍കോട് | പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്സ് നേതാവ്. കേസിലെ 13-ാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹച്ചടങ്ങിലാണ് പെരിയ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ പങ്കെടുത്തത്. ഇത് വന്‍ വിവാദത്തിന് വഴിതുറന്നിട്ടുണ്ട്.

വരന്‍ ഡോ. ആനന്ദ് കൃഷ്ണന്റെ ക്ഷണം സ്വീകരിച്ചാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും പാര്‍ട്ടിയുടെ മറ്റ് ചില നേതാക്കളും വിവാഹത്തിന് എത്തിയിരുന്നുവെന്നുമാണ് ഇതിനോടുള്ള പ്രമോദ് പെരിയയുടെ പ്രതികരണം. വസ്തുത ഇതായിരിക്കേ തന്റെ ഫോട്ടോ മാത്രം പ്രചരിപ്പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019 ഫെബ്രുവരി 17നാണ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. 24 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ 16 പേര്‍ ജയിലിലാണ്.

 

Latest