Connect with us

kozhikode chinthan shivir

ചിന്തന്‍ ശിബിര്‍; വി എം സുധീരനും മുല്ലപ്പള്ളിയും പങ്കെടുക്കില്ല

പങ്കെടുക്കാനാകില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചു

Published

|

Last Updated

കോഴിക്കോട് |  ഇന്നാരംഭിക്കുന്ന കോണ്‍ഗ്രസിന്റെ നവസങ്കപ് ചന്തന്‍ ശിബിരില്‍ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും പങ്കെടുക്കില്ല. പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് ഇരുവരു നേതൃത്വത്തെ അറിയിച്ചു. കെ സുധാകരന്റെ നേതൃത്വത്തോടുള്ള വിയോജിപ്പാണ് ഈ രണ്ട് മുന്‍ കെ പി സി സി പ്രസിഡന്റുമാരുടേയും തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. സംഘടനാ സംവിധാനം ശക്തിപ്പെടുത്തി, പാര്‍ട്ടിക്ക് പുതുജീവന്‍ ഏകുക എന്ന ലക്ഷ്യവുമായാണ് ചിന്തന്‍ ശിബര്‍ സംഘടിപ്പിക്കുന്നത്. ഇതില്‍ നിന്ന് രണ്ട് പ്രമുഖര്‍ വിട്ടുനില്‍ക്കുന്നത് ശ്രദ്ധേയമാണ്.

കെ സി വേണുഗോപാലടക്കമുള്ള ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന ചിന്തന്‍ ശിബിരില്‍ കെ പി സി സി, ഡി സി സി, പോഷക സംഘടനാ ഭാരവാഹികളാണ് പ്രതിനിധികള്‍.

 

 

---- facebook comment plugin here -----

Latest