Connect with us

തമിഴ്‌നാട് ബി ജെ പി ഐ ടി സെല്‍ അധ്യക്ഷന്റെ പരാതിയില്‍ പ്രമുഖ തമിഴ് സ്വകാര്യ ചാനലിനെതിരെ കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ചാനലില്‍ സംപ്രേക്ഷണം ചെയ്ത കുട്ടികളുടെ റിയാലിറ്റി ഷോയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചെന്ന് ആരോപിച്ചായിരുന്നു ബി ജെ പി ഐ ടി സെല്‍ അധ്യക്ഷന്റെ പരാതി.
കുട്ടികളുടെ റിയാലിറ്റി ഷോയായ ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ സീസണ്‍ 4ന്റെ ജനുവരി 15 ന് ചാനല്‍ പ്രക്ഷേപണം ചെയ്ത എപിസോഡിലാണ് അപകീര്‍ത്തികരമായ പരാമര്‍ശം ഉള്ളതെന്നാണ് ആരോപണം. പരാതിയിന്മേല്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കാനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴിലെ പ്രസിദ്ധമായൊരു രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചലചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രണ്ട് കുട്ടികള്‍ അവതരിപ്പിച്ച സ്‌കിറ്റാണ് ബി ജെ പിയെ ചൊടിപ്പിച്ചത്.

വാർത്ത വായിക്കാം

---- facebook comment plugin here -----

Latest