Connect with us

Ongoing News

തകര്‍ത്തടിച്ച് ചെന്നൈ; ഹൈദരാബാദിനെതിരെ 13 റണ്‍സ് ജയം

57 പന്തില്‍ 99ലേക്ക് പറന്ന ഋതുരാജ് ഗെയ്ക്‌വാദിന്റെയും ഡിവോണ്‍ കോണ്‍വെയുടെയും (55 പന്തില്‍ പുറത്താകാതെ 85) വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിലാണ് ചെന്നൈ 202 എന്ന ശക്തമായ സ്‌കോറിലെത്തിയത്.

Published

|

Last Updated

പൂനെ | ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്നോട്ടുവച്ച 202 റണ്‍സ് മറികടക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കഴിഞ്ഞില്ല. 13 റണ്‍സ് അകലെവച്ച് അവരുടെ പോരാട്ടം അവസാനിച്ചു. 33 പന്തില്‍ പുറത്താകാതെ 64 റണ്‍സെടുത്ത് നിക്കോളാസ് പൂരാന്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും വിഫലമായി. കെയിന്‍ വില്യംസണ്‍ (37 പന്തില്‍ 47), അഭിഷേക് ശര്‍മ (24ല്‍ 39) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

നേരത്തെ, 57 പന്തില്‍ 99ലേക്ക് പറന്ന ഋതുരാജ് ഗെയ്ക്‌വാദിന്റെയും ഡിവോണ്‍ കോണ്‍വെയുടെയും (55 പന്തില്‍ പുറത്താകാതെ 85) വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിലാണ് ചെന്നൈ 202 എന്ന ശക്തമായ സ്‌കോറിലെത്തിയത്.

Latest