Connect with us

chandrika

ചന്ദ്രിക കള്ളപ്പണ കേസ്: ഇ ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്

കള്ളപ്പണക്കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഇക്കഴിഞ്ഞ 16ന് ഹാജരാകാന്‍ ഇബ്രാഹിംകുഞ്ഞിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു

Published

|

Last Updated

കൊച്ചി | ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാതെ ഇ ഡിയോട് കൂടുതല്‍ സാവകാശം ചോദിച്ച് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. പി കെ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ചോദ്യം ചെയ്യാന്‍ ഇബ്രാഹിം കുഞ്ഞിനേയും ഇ ഡി വിളിച്ചിരുന്നു. ഇതിനിടെ അന്വേഷണം റദ്ദാക്കാന്‍ ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് എന്നും ഹരജിയില്‍ ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണക്കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഇക്കഴിഞ്ഞ 16ന് ഹാജരാകാന്‍ ഇബ്രാഹിംകുഞ്ഞിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു. . ഇതിനിടയിലാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest