Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും യെല്ലോ അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് വേനല്‍ മഴ പെയ്‌തേക്കും.

പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളില്‍ ഇന്നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ കിട്ടുന്നതോടെ ഇവിടങ്ങളിലെ താപനിലയില്‍ നേരിയ കുറവുണ്ടായേക്കും.

 

Latest