Kerala
നെല്ല് സംഭരണത്തിലെ കേന്ദ്ര വിഹിതം; കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയുമായി ചര്‍ച്ച ഇന്ന്
കേന്ദ്ര വിഹിതം ഇനത്തില്‍ 617 കോടി രൂപ കേരളത്തിലെ കര്‍ഷകര്‍ക്കു ലഭിക്കാനുണ്ട്
തിരുവനന്തപുരം | നെല്ലു സംഭരണത്തിന് കേന്ദ്ര വിഹിതം ലഭ്യമാക്കുന്ന വിഷയത്തില്‍ കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയുമായി സംസ്ഥാന സര്‍ക്കാര്‍ ഇന്നു ചര്‍ച്ച നടത്തും. ഇന്ന് ഉച്ചക്ക് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തുക.
സംസ്ഥാന ഭക്ഷ്യ സെക്രട്ടറി, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേന്ദ്ര വിഹിതം ഇനത്തില്‍ 617 കോടി രൂപ കേരളത്തിലെ കര്‍ഷകര്‍ക്കു ലഭിക്കാനുണ്ട്. ഇതു വേഗത്തില്‍ ലഭ്യമാക്കണമെന്ന ആവശ്യമാണു പ്രധാനമായി സംസ്ഥാനം ഉന്നയിക്കുക.
പൊതുവിതരണ സംവിധാനം വഴി ആവശ്യമായ ഗോതമ്പും ഒരു വര്‍ഷമായി കേരളത്തിനു ലഭിക്കുന്നില്ല. കേരളത്തിന്റെ അഭ്യര്‍ഥനപ്രകാരം കഴിഞ്ഞ ഏപ്രിലില്‍ ഗോതമ്പ് ലഭ്യമാക്കിയിരുന്നു. ഗോതമ്പ് തുടര്‍ന്നും ലഭ്യമാക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ കേരളം ഉന്നയിക്കും.



