Connect with us

Eranakulam

കൊച്ചി ഗിരിനഗറിലെ കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകര്‍ന്നു; നാല് കുട്ടികള്‍ക്ക് പരുക്ക്

കുട്ടികളുടെ നൃത്ത മത്സരം നടക്കുന്നതിനിടെയായിരുന്നു സംഭവം.

Published

|

Last Updated

കൊച്ചി | ശക്തമായ കാറ്റിലും മഴയിലും കൊച്ചി ഗിരിനഗറിലെ കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകര്‍ന്നു. ഹാളില്‍ കുട്ടികളുടെ നൃത്ത മത്സരം നടക്കുന്നതിനിടെയായിരുന്നു സംഭവം.

അപകടത്തില്‍ നാല് കുട്ടികള്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരുക്ക് സാരമുള്ളതാണ്. മറ്റ് കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

നൃത്ത മത്സരം കണ്ടുകൊണ്ടിരുന്ന ഒരു സ്ത്രീക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.

 

 

Latest