Connect with us

Kerala

കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്; പ്രതി നൗഫല്‍ കുറ്റക്കാരന്‍, ശിക്ഷ നാളെ

പ്രതിയ്ക്ക് ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. ടി ഹരികൃഷ്ണന്‍ വാദിച്ചു.

Published

|

Last Updated

പത്തനംതിട്ട|ആറന്മുളയില്‍ കൊവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി വിധി. കേസിലെ പ്രതി കായംകുളം സ്വദേശി നൗഫലിനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും. ഐപിസി 366, 376, 354 എന്നീ വകുപ്പുകള്‍ പ്രകാരവും എസ് സി/ എസ് ടി, പി ഒ എ ആക്ട് 5എ വകുപ്പ് പ്രകാരവും കുറ്റക്കാരനെന്നാണ് കണ്ടെത്തിയത്.

പ്രതിയുടെ ശിക്ഷയിന്‍മേല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതിഭാഗം അഭിഭാഷകന്‍ എന്നിവര്‍ വിശദമായി വാദിച്ചു. പ്രതിയ്ക്ക് ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. ടി ഹരികൃഷ്ണന്‍ വാദിച്ചു.

2020 സെപ്റ്റംബര്‍ അഞ്ചിനാണ് ആറന്മുളയിലെ മൈതാനത്ത് വെച്ച് ആംബുലന്‍സില്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. കൊവിഡ് സെന്ററിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം.

 

 

---- facebook comment plugin here -----

Latest