Connect with us

SFI

പുതുവര്‍ഷാഘോഷത്തില്‍ ഗവര്‍ണറുടെ കോലം കത്തിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേര്‍ക്കെതിരെയാണ് കേസ്.

Published

|

Last Updated

കണ്ണൂര്‍ | പുതുവര്‍ഷാഘോഷത്തില്‍ ഗവര്‍ണറുടെ കൂറ്റന്‍ കോലം കത്തിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേര്‍ക്കെതിരെയാണ് കേസ്. പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം തയ്യാറാക്കിയാണ് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ എസ് എഫ് ഐ കത്തിച്ചത്.

30 അടി ഉയരമുള്ള കോലം കത്തിക്കാന്‍ അനുശ്രീയായിരുന്നു നേതൃത്വം നല്‍കിയത്. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണിതെന്നായിരുന്നു എസ് എഫ് ഐയുടെ വാദം.

Latest