Connect with us

Ongoing News

കാവുംഭാഗത്ത് വാഹനാപകടം; മതില്‍ഭാഗം സ്വദേശി മരിച്ചു

മതില്‍ഭാഗം സര്‍ഗം വീട്ടില്‍ എന്‍ ശ്രീകുമാര്‍ (52) ആണ് മരിച്ചത്.

Published

|

Last Updated

തിരുവല്ല | തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ കാവുംഭാഗത്ത് വാഹനാപകടത്തില്‍ മതില്‍ഭാഗം സ്വദേശി മരിച്ചു. മതില്‍ഭാഗം സര്‍ഗം വീട്ടില്‍ എന്‍ ശ്രീകുമാര്‍ (52) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കാവുംഭാഗം ജംഗ്ഷന് സമീപത്തായിരുന്നു അപകടം.

നിയന്ത്രണം വിട്ട് മറിഞ്ഞ ബുള്ളറ്റില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ ശ്രീകുമാറിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ബിനു എസ് കുമാര്‍ (പെരിങ്ങര ശങ്കരപ്പള്ളില്‍ കുടുംബാംഗം). മക്കള്‍: എസ് ശരത്ത്, എസ് അഭിജിത്ത്. സംസ്‌കാരം പിന്നീട്.