Connect with us

private bus

സ്വകാര്യ ബസുകളിലെ ക്യാമറ ജി പി എസുമായി ബന്ധപ്പെടുത്തി തത്സമയം നിരീക്ഷിക്കും: മന്ത്രി ആന്റണി രാജു

ക്യാമറ സ്ഥാപിക്കാനുള്ള കാലാവധി ഒക്ടോബര്‍ 31 വരെ

Published

|

Last Updated

കൊച്ചി | സ്വകാര്യ ബസുകളില്‍ സ്ഥാപിക്കുന്ന ക്യാമറ ജി പി എസുമായി ബന്ധപ്പെടുത്തി തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ശക്തമായ നടപടികളുണ്ടാവും. ബസില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ല. ക്യാമറ സ്ഥാപിക്കുമ്പോള്‍ നിയമലംഘനങ്ങള്‍ കുറയും. കൊച്ചിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

എല്ലാ ബസുകളിലും ക്യാമറകള്‍ മുമ്പിലും പുറകിലും അകത്തും സ്ഥാപിക്കണം. ഒക്ടോബര്‍ 31 വരെയാണ് ഇതിനുള്ള കാലാവധി. ഈ തിയ്യതി നീട്ടില്ല. നവംബര്‍ ഒന്നിനു മുമ്പ് സീറ്റ് ബെല്‍റ്റ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധമാക്കണമെന്നും മന്ത്രി പറഞ്ഞു.

ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ ഇത്തരം നിയമലംഘനങ്ങള്‍ തടയാന്‍ സാധിക്കും. കൊച്ചി കേന്ദ്രീകരിച്ചാണ് ക്യാമറ സ്ഥാപിക്കാന്‍ ആദ്യം തീരുമാനിച്ചത്. ഒക്ടോബര്‍ 31 നു മുന്നേ ക്യാമറകള്‍ ഘടിപ്പിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest