Connect with us

Ongoing News

പ്രൈം വോളിബോൾ ലീഗിൽ വിജയത്തോടെ അരങ്ങേറാൻ കാലിക്കറ്റ് ഹീറോസ്

മുംബൈ മീറ്റിയെസിനെതിരായ പോരാട്ടം ഇന്ന് വൈകിട്ട് ഏഴിന്

Published

|

Last Updated

ബെംഗളൂരു | പ്രൈം വോളിബോൾ ലീഗിൽ വിജയത്തോടെ അരങ്ങേറാൻ കേരള ടീമായ കാലിക്കറ്റ് ഹീറോസ്. വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തിൽ പുതുമുഖക്കാരായ മുംബൈ മീറ്റിയെസാണ് ഹീറോസിൻ്റെ എതിരാളി.

ബെംഗളൂരുവിലെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്തായിരുന്ന കാലിക്കറ്റ് ടീം ഇത്തവണ യുവത്വവും അനുഭവ പരിചയവും നിറഞ്ഞ താരങ്ങളാൽ സമ്പന്നമാണ്.

യു എസ് എ വെറ്ററൻ താരം മാറ്റ് ഹില്ലിംഗ് ആണ് ഹീറോസിൻ്റെ നായകൻ. പ്രൈം വോളിബോൾ ലീഗിൽ തൻ്റെ ആദ്യ സീസൺ കളിക്കുന്ന താരം, ടീമിൻ്റെ തയ്യാറെടുപ്പിലും മൊത്തത്തിലുള്ള അനുഭവത്തിലും പൂർണ സംതൃപ്തി പങ്കുവെച്ചു. ഇന്ത്യയിൽ ഇതൊരു വിസ്മയിപ്പിക്കുന്ന അനുഭവമാണെന്ന് മാറ്റ് ഹില്ലിംഗ് പറഞ്ഞു.

ജനുവരി 15 മുതൽ ഒരു ടീമായി കഠിന പരിശീലനത്തിലാണ്. അത് പ്രകടനത്തിലും പ്രതിഫലിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.- അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഇന്ത്യൻ താരം ഇ കെ കിഷോർ കുമാറാണ് മുഖ്യപരിശീലകൻ. ആദ്യ മത്സരത്തിൻ്റെ ആവേശത്തിലാണ് ടീമെന്ന് മുംബൈ മീറ്റിയെസ് ക്യാപ്റ്റൻ എ കാർത്തിക് പറഞ്ഞു.

Latest