Connect with us

Kerala

പത്തനംതിട്ടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

നാല് പേരുടെ പരിക്ക് ഗുരുതരമാണ്.

Published

|

Last Updated

പത്തനംതിട്ട| കൈപ്പത്തൂരില്‍ ബസും  ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രീറ്റ് മിക്‌സ്ചര്‍ ലോറിയും പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മുപ്പതിലേറെ യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

Latest