Connect with us

Ongoing News

സ്ഥിരതയ്ക്കും തുടര്‍ച്ചയ്ക്കും വ്യക്തമായ മുന്‍ഗണനയുള്ള ബജറ്റ്: അദീബ് അഹമ്മദ്

പ്രവാസി ഇന്ത്യക്കാരുടെയും, വിദേശ നിക്ഷേപകരുടെയും പങ്കാളിത്തം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്

Published

|

Last Updated

ദുബൈ |  ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അസ്ഥിരതകള്‍ക്കിടയിലും, സ്ഥിരതയ്ക്കും തുടര്‍ച്ചയ്ക്കും ഉള്ള വ്യക്തമായ മുന്‍ഗണനയുള്ള ബഡ്ജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടറായ അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. പ്രവാസി ഇന്ത്യക്കാരുടെയും, വിദേശ നിക്ഷേപകരുടെയും പങ്കാളിത്തം ലഘൂകരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികളുടെ വ്യക്തിഗത നിക്ഷേപ പരിധി 5% ല്‍ നിന്ന് 10% ആയി ഉയര്‍ത്തിയതും, കൂടാതെ ഇവരുടെ തന്നെ മൊത്തം പരിധി 10% ല്‍ നിന്ന് 24% ആയി ഉയര്‍ത്തിയതും കൂടുതല്‍ എന്‍ആര്‍ഐക്കാരുടെ നിക്ഷേപം കൂട്ടാന്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു

TAN ഒഴിവാക്കി പ്രവാസികള്‍കളുടെ വസ്തുക്കള്‍ വില്‍ക്കുമ്പോള്‍, വാങ്ങുന്നയാളുടെ പാന്‍ അടിസ്ഥാനമാക്കിയുള്ള ചലാന്‍ ഉപയോഗിച്ച് TDS നിക്ഷേപിക്കാന്‍ അനുവദിക്കാനുള്ള നിര്‍ദ്ദേശം, എന്‍.ആര്‍.ഐ കളായ പ്രോപ്പര്‍ട്ടി വില്‍പ്പനക്കാരുടെ നടപടികള്‍ കൂടുതല്‍ ലളിതമാക്കപ്പെടും.
ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന് കീഴിലുള്ള വിദേശ ടൂര്‍ പാക്കേജുകളിലും വിദ്യാഭ്യാസ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള പണമടയ്ക്കലുകളിലും ഠഇട 5% ല്‍ നിന്ന് 2% ആയി കുറയ്ക്കുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്യും.

ടൂറിസം രംഗത്ത് കേരളം ആഗോള തലത്തില്‍ തന്നെ മികവ് പുലര്‍ത്തി വരുകയാണ് . ഈ ഘട്ടത്തില്‍ ടൂറിസം രംഗത്തിനും വരും ബഡ്ജറ്റില്‍ കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ നാണ്യം ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന് കാലഘട്ടത്തിന്റെ ആവശ്യത്തിന് അനുസൃതമായി വരും ബഡ്ജറ്റുകളില്‍ കൂടുതല്‍ മികച്ച പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുമെന്നും അദീബ് അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.

 

Latest