Connect with us

Kerala

അതിര്‍ത്തി തര്‍ക്കം; അച്ഛനേയും മകനേയും അയാല്‍വാസി വെട്ടിപ്പരുക്കേല്‍പ്പിച്ചു

ഇരുവര്‍ക്കും കൈക്കാണ് വെട്ടേറ്റത്

Published

|

Last Updated

കോഴിക്കോട്  | കോഴിക്കോട് കോടഞ്ചേരിയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനും മകനും വെട്ടേറ്റു. മൈക്കാവ് കാഞ്ഞിരാട് സ്വദേശി അശോക് കുമാര്‍, മകന്‍ ശരത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. അയല്‍വാസിയായ ബൈജു ആണ് ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു. ഇരുവര്‍ക്കും കൈക്കാണ് വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അശോക് കുമാറിന്റെ വീട്ടിലേക്ക് കോണ്‍ക്രീറ്റിനുള്ള സാധനങ്ങളുമായി വന്ന ലോറി കടന്നുപോകാനായി റോഡിലുണ്ടായിരുന്ന ബൈജുവിന്റെ ബൈക്ക് നീക്കിവെച്ചതാണ് അക്രമത്തിന് കാരണമെന്നാണ് അറിയുന്നത്. ഇവര്‍ തമ്മില്‍ നേരത്തെ ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു

Latest