Connect with us

Kerala

മലപ്പുറം പെരിന്തല്‍മണ്ണയില്‍ തീപ്പിടുത്തത്തില്‍ ബുക്ക് ഹൗസ് കത്തിനശിച്ചു

പെരിന്തല്‍മണ്ണ ഊട്ടി റോഡില്‍ കെഎസ്ഇബി ഓഫീസിന് എതിര്‍വശത്തുള്ള ടാലന്റ് ബുക്ക് ഹൗസാണ് കത്തിനശിച്ചത്

Published

|

Last Updated

മലപ്പുറം |  പെരിന്തല്‍മണ്ണയില്‍ ബുക്ക് ഹൗസിന് തീപ്പിടിച്ചു. പെരിന്തല്‍മണ്ണ ടൗണിലെ ടാലന്റ് ബുക്ക് ഹൗസിനാണ്് തീപ്പിടിച്ചത്. സംഭവത്തില്‍ ബുക്ക് ഹൗസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പെരിന്തല്‍മണ്ണ ഊട്ടി റോഡില്‍ കെഎസ്ഇബി ഓഫീസിന് എതിര്‍വശത്തുള്ള ടാലന്റ് ബുക്ക് ഹൗസാണ് കത്തിനശിച്ചത്.റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് ബുക്ക് ഹൗസ്.

ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു തീപിടിത്തം. പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ടും മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റും അഗ്‌നിശമന സേന സംഘം എത്തിയാണ് തീ അണച്ചത്. രാവിലെ ആറരയോടെയാണ് തീ പൂര്‍ണ്ണമായും അണച്ചത്. കട പൂര്‍ണ്ണമായും കത്തി നശിച്ചു. അപകടത്തില്‍ ആളപായമില്ല. അപകടകാരണം വ്യക്തമല്ല.

 

Latest