Connect with us

Kerala

കുവൈത്തില്‍ മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു; കൊണ്ടുവന്നത് പ്രത്യേക ഫ്‌ളൈറ്റില്‍

കൊളംബോ വഴി പ്രത്യേക സര്‍വീസ് നടത്തിയ കുവൈത്ത് എയര്‍വേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്.

Published

|

Last Updated

നെടുമ്പാശ്ശേരി | ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം തുടരുന്നതിനിടെ, കുവൈത്തില്‍ ആക്രമണത്തിനിരയായും അസുഖം ബാധിച്ചുമെല്ലാം മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലെത്തിച്ചു. ഇന്നലെ രാത്രി കൊളംബോ വഴി പ്രത്യേക സര്‍വീസ് നടത്തിയ കുവൈത്ത് എയര്‍വേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്ത് വിമാനത്താവളം താത്ക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് പ്രതിബന്ധമായി. തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി അധികൃതര്‍ കുവൈത്ത് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രത്യേക അനുമതി വാങ്ങിയാണ് പ്രത്യേക വിമാന സര്‍വീസ് സാധ്യമാക്കിയത്.

20 മൃതദേഹങ്ങളില്‍ 15 എണ്ണം തമിഴ്നാട് സ്വദേശികളുടേതാണ്. കഴിഞ്ഞദിവസം കുവൈത്തിലെ ജലശുദ്ധീകരണ ശാലക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമനാഥപുരം സ്വദേശി സന്താനസെല്‍വം കൃഷ്ണന്റെ മൃതദേഹവും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ള അഞ്ച് മൃതദേഹങ്ങള്‍ കോഴിക്കോട്, ആലപ്പുഴ, കോട്ടയം സ്വദേശികളുടേതാണ്.

 

 

 

---- facebook comment plugin here -----

Latest